ഭരണഘടന ഭേദഗതി വേണമെന്ന് ആവിശ്യപ്പെട്ട ബിജെപി സ്ഥാനാർത്ഥിയുടെ വിവാദ പരാമർശം
ഭരണഘടന ഭേദഗതി വേണമെന്ന് ആവിശ്യപ്പെട്ട ബിജെപി സ്ഥാനാർത്ഥിയുടെ പരാമർശം വിവാദത്തില്‍. രാജസ്ഥാനിലെ നഗൗർ ബിജെപി സ്ഥാനാർത്ഥി ജ്യോതി മിർദയാണ് വിവാദ പരാർമർശം നടത്തിയിരിക്കുന്നത്. ഭരണഘടനയില്‍ മാറ്റം കൊണ്ടുവരണമെങ്കില്‍ പാർലമെന്‍റിലെ ഇരു സഭകളിലും ബിജെപിക്ക് ഭൂരിപക്ഷം വേണമെന്ന് ജ്യോതി മിർദ പറഞ്ഞു. വലിയ തീരുമാനങ്ങള്‍ക്ക് ഭരണഘടന ഭേദഗതി ആവശ്യമാണെന്നും വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ സ്ഥാനാർഥി ജ്യോതി മിർദ. ഭരണഘടന ഭേദഗതി വേണമെന്ന കർണാടകയിലെ നേതാവ് അനന്ത്കുമാർ ഹെഗ്ഡയുടെ പരാമർശവും നേരത്തെ വിവാദമായിരുന്നു. മോദിയും ബിജെപിയും ഭരണഘടനക്ക് എതിരെന്ന കൃത്യമായ സന്ദേശമാണിതെന്ന് കോണ്‍ഗ്രസ് വിമർശിച്ചു. ഭരണഘടന ഇല്ലാതാക്കി ജനങ്ങളുടെ അവകാശങ്ങള്‍ കവരാനാണ് ബിജെപി ശ്രമമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.