മഹാരാഷ്ട്രയിൽ തീ പിടിത്തം; 7 മരണം
മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഉണ്ടായ തീപിടിത്തത്തിൽ ഏഴ് പേർ മരിച്ചതായി റിപ്പോർട്ട്. പുലർച്ചെ നാല് മണിയോടെയാണ് തീ പടര്‍ന്നത്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ടെയ്‌ലറിങ് കടയിൽ നിന്നാണ് തീ പടർന്നതെന്നാണ് വിവരം.മുകൾ നിലയിൽ താമസിച്ചിരുന്നവർ തീയിൽ നിന്നുണ്ടായ പുക ശ്വസിച്ചാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളടക്കമാണ് മരിച്ചത്. തീ നിയന്ത്രണ വിധേയമാക്കിയെന്ന് പൊലീസ്.