അനധികൃത മദ്യവില്‍പ്പന: രണ്ടുപേര്‍ പിടിയില്‍
കല്‍പ്പറ്റ: അനധികൃതമായി വിദേശ മദ്യം വില്‍പ്പന നടത്തിയ രണ്ടുപേരെ രണ്ടിടങ്ങളിൽ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തു. കമ്പളക്കാട്, മേപ്പാടി പൊലീസ് സ്റ്റേഷന് പരിധികളിലാണ് സംഭവം. കമ്പളക്കാട് കോട്ടത്തറ കൂഴിവയല്‍ സ്വദേശി ജയേഷ്(41), ചൂരല്‍മല സെന്റിനല്‍ റോക്ക് റാട്ടപ്പാടി വെള്ളയ്യ(68)എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പട്രോളിംഗിനിടെ വില്‍പ്പനക്കായി സൂക്ഷിച്ച 3.75 ലിറ്റര്‍ വിദേശമദ്യം ജയേഷിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കമ്പളക്കാട് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ഇ. ഗോപകുമാറിന്റെ നേതൃത്വത്തില്ലാണ് ഇയാളെ പിടികൂടിയത്. മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ബികെ സിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വെള്ളയ്യയെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പട്രോളിംഗിനിടെയാണ് അനധികൃതമായി വില്‍പ്പന നടത്തുന്നതിന് സൂക്ഷിച്ച മൂന്ന് ലിറ്റര്‍ വിദേശമദ്യം വെള്ളയ്യയില്‍ നിന്നും കണ്ടെടുക്കുന്നത്. സബ് ഇന്‍സ്പെക്ടര്‍ ഷാജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിഗേഷ്, പ്രശാന്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിഷ്ണു, സജീവന്, ബാലു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.