തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ

0

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി.വെള്ളനാട് സ്വദേശിനി സീനിയർ റസിഡന്റ് ഡോക്ടർ അഭിരാമി ബാലകൃഷ്ണനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജിന് സമീപത്തെ പിടി ചാക്കോ നഗറിലെ ഫ്ലാറ്റിലാണ് അഭിരാമിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അഭിരാമിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്നത് വ്യക്തമല്ല. 6 മാസം മുൻപായിരുന്നു അഭിരാമിയുടെ വിവാഹം. ഭർത്താവ് മുംബൈയിൽ ഡോക്ടറാണ്.കുടുംബ പ്രശ്നങ്ങളാണോ മറ്റ് എന്തെങ്കിലും കാരണമാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരിശോധിക്കും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *