മലപ്പുറത്ത് രണ്ടര വയസ്സുകാരിയുടെ കൊലപാതകം; ‘മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം’; ഹൈകോടതി
മലപ്പുറം: കാളികാവ് ഉദിരംപൊയിലിൽ രണ്ടുവയസ്സുകാരി ഫാത്തിമ നസ്റീൻ ക്രൂരമർദനമേറ്റു മരിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സ്വമേധയാ കേസെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഹൈകോടതി. സ്വമേധയ കേസെടുക്കുന്നതിനായി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടാൻ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഹൈക്കോടതി. ഹൈക്കോടതി രജിസ്ട്രാര്‍ക്കാണ് ഇതുസംബന്ധിച്ച് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകിയത്.
സംഭവം കോടതിയെ വളരെയധികം വേദനിപ്പിക്കുന്നുവെന്നും കേരളത്തിൽ ഇത്തരം സംഭവം നടന്നത് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. സംഭവത്തില്‍ കോടതിയുടെ ഉള്ളുലഞ്ഞുവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. സ്വമേധയാ കേസെടുക്കാനുള്ള അനുമതി തേടി ഹൈക്കോടതി രജിസ്ട്രാര്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചിറ്റുണ്ടെന്നും അദ്ദേഹം വക്തമാക്കി.