എൻജിനീയറിങ് കോളെജ് ഹോസ്റ്റലിൽ കഞ്ചാവ് വിൽപ്പന; 2 പേർ പിടിയിൽ
കണ്ണൂർ: ഗവ.എൻജിനീയറിങ് കോളെജ് ഹോസ്റ്റലിൽ കഞ്ചാവ് വിതരണം ചെയ്യാനെത്തിയ രണ്ടുപേരെ പിടികൂടി. തളികാരി ഹൗസിൽ എം. പ്രവീൺ (23) കോൾമൊട്ട ചേനമ്പേത്ത് അശ്വന്ത് (21) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ശരീരത്തിലൊളിപ്പിച്ച നിലയിൽ 5.2 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. പറശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രത്തിന് സമീപത്തെ എൻജീനിയറിങ് കോളെജ് മെൻസ് ഹോസ്റ്റൽ വളപ്പിൽ പ്രവേശിച്ച പ്രതികളെ വിദ്യാർഥികൾ തന്നെയാണ് വളഞ്ഞിട്ട് പിടികൂടിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.