ഗുരുവായൂര്‍ ദേവസ്വം നികുതി വെട്ടിപ്പ് നടത്തിയെന്ന് ആദായനികുതി വകുപ്പ്

0

തൃശൂര്‍.ഗുരുവായൂര്‍ ദേവസ്വം നികുതി വെട്ടിപ്പ് നടത്തിയെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തല്‍. ദേവസ്വത്തില്‍ നടത്തിയ പരിശോധനയിലാണ് വിവരങ്ങള്‍ പുറത്തായത്. ആദായനികുതി വകുപ്പ് ടിഡിഎസ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കൃത്യമായ കണക്കുകള്‍ ദേവസ്വത്തിലില്ലെന്നും, 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഓഡിറ്റ് നടന്നില്ലെന്നും കണ്ടെത്തി.
ആദായനികുതി വകുപ്പ് നോട്ടീസുകള്‍ ദേവസ്വം തുടര്‍ച്ചയായി അവഗണിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. റെയ്ഡിന്റെ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് ആദായനികുതി വകുപ്പ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *