പാര്‍ട്ടിയെ ചതിച്ച പത്മജയോട് സഹോദരിയെന്ന നിലയിൽ പോലും ഇനി ബന്ധമില്ല: കെ മുരളീധരൻ
കോഴിക്കോട്: പത്മജ വേണുഗോപാലുമായി ഇനി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്ന് കെ.മുരളീധരൻ. ചിരിക്കാനും കളിയാക്കാനുമൊക്കെ ആളുകൾ ഉണ്ടായിരിക്കും. അതിനെയൊക്കെ ഞങ്ങൾ നേരിടും. വർക്ക് അറ്റ് ഹോം ചെയ്യുന്നവർക്ക് ഇത്രയൊക്കെ സ്ഥാനങ്ങൾ കൊടുത്താൽ പോരെയെന്നും പത്മജയ്‌ക്ക് മറുപടിയായി കെ.മുരളീധരൻ ചോദിച്ചു. അച്ഛന്റെ ആത്മാവ് പത്മജയോടു ഒരിക്കലും പൊറുക്കില്ല. സഹോദരിയെന്ന സ്നേഹവും പരിഗണനയും ഇനിയില്ല. പത്മജ ചാലക്കുടിയിൽ മത്സരിച്ചാൽ നോട്ടയ്‌ക്കായിരിക്കും കൂടുതൽ വോട്ടെന്നും മുരളീധരൻ പരഹസിച്ചു.
പത്മജ വേണുഗോപാലിനെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് ശ്രമങ്ങൾ പാളി. രാജ്യസഭാ സീറ്റ് നൽകാമെന്ന് പറഞ്ഞു പലതവണ കബളിപ്പിച്ചെന്നും ഒഴിവ് വരുന്ന അടുത്ത രാജ്യസഭാ സീറ്റ് ഉറപ്പ് നൽകാന്‍ കഴിഞ്ഞില്ലെന്നും പത്മജ നേതാക്കളോട് പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പദ്മജയോട് സംസാരിച്ചുവെങ്കിലും ചർച്ച പരാജയപ്പെട്ടു. ഇനി കോൺഗ്രസിന് ലഭിക്കുന്ന രാജ്യസഭ സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പദ്മജ. നിലപാടിൽ ഉച്ച് നിന്നതോടെ പദ്മജയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളെല്ലാം പാളി.