കാപ്പ ഉത്തരവ് ലംഘിച്ചതിന് യുവാവിനെ മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തു

0
SARATH
ആലപ്പുഴ : എറണാകുളം റെയ്ഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറലിന്റെ കാപ്പാ ആക്ട് പ്രകാരമുള്ള ഉത്തരവ് ലംഘിച്ചതിന് യുവാവിനെ മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തു. സാമുഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെയും ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സം സ്യഷ്ടിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി മാരാരിക്കുളം പോലീസ് സ്റ്റേഷന്‍‍ പരിധിയില്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി പഞ്ചായത്ത് വാർഡ് 12-ാം വാർഡിൽ പുതുവൽ നികർത്തിൽ 37 വയസ്സുള്ള ശരത് എന്നയാൾ നിരന്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നതിനെ തുടര്‍ന്ന് എറണാകുളം റേയ്ഞ്ച് ഡെപ്യുട്ടി പോലീസ് ഇന്‍സ്പെക്ടര്‍ ജനറൽ സഞ്ചലന നീയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചിരുന്നതും ആയത് ലംഘിച്ചതിനെ തുടർന്ന് മാരാരിക്കുളം പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിലേയ്ക്കാണ് ശരത്തിനെ മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തത്.
മാരാരിക്കുളം പോലീസ് ഇൻസ്പെക്ടർ മോഹിതിന്റെ നേതൃത്വത്തിൽ പോലീസ് സബ്ബ് ഇൻസ്പെക്ടർമാരായ ചന്ദ്രബാബു, ജയചന്ദ്രൻ, സി.പി.ഒ രതീഷ് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് ശരത്തിനെ അറസ്റ്റ് ചെയ്തതത്. സ്ഥിരം കുറ്റവാളികള്‍ക്കളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളതും അവർക്കെതിരെ കാപ്പാ നിയപ്രകരം നടപടിയെടുക്കുന്നതിന് റിപ്പോര്‍ട്ട് അയച്ച് വരുന്നതായും, സാമുഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും ,ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെയും ശക്തമായ തുടര്‍നടപടികള്‍ തുടരുന്നതാണ് എന്നും പോലീസ് അറിയിച്ചു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *