കൊല്ലം: കൊല്ലം മൈലക്കാട് ദേശീയപാത ഇടിഞ്ഞു താഴ്ന്നു. സ്കൂൾ ബസ് അടക്കം നാലു വാഹനങ്ങൾ ആണ് കുടുങ്ങിയത്. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. വലിയ സിമന്റ് ബ്ലോക്കുകൾ സൈഡ് റോഡിലേക്ക് വീണു സർവീസ് റോഡ് വിണ്ടുകീറി പൊട്ടിപ്പൊളിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.