ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ : മൂന്ന് സൈനികർ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡ് : ചത്തീസ്ഗഡിൽ മാവോവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോവാദികളെ വധിച്ചു. മൂന്നു സൈനികർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ വെസ്റ്റ് ബസ്തർ ഡിവിഷനിൽ ബിജാപൂർ ദന്തേവാഡാ അന്തർ ജില്ല അതിർത്തിയിൽ വച്ചാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഓപ്പറേഷൻ നിർണായകഘട്ടത്തിൽ ആണെന്നും മാവോവാദികൾക്കെതിരെ ആക്രമണം നടന്നുവരികയാണെന്നും ബിജാപൂർ പോലീസ് സൂപ്രണ്ട് ജിതേന്ദ്ര യാദവ് പറഞ്ഞു. ഇതോടെ ചത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദികളുടെ എണ്ണം 270 ആയി.
