തിരുവനന്തപുരം നഗരത്തിൽ ഇന്നും ഗതാഗത നിയന്ത്രണം: യാത്രക്കാർ ശ്രദ്ധിക്കേണ്ടത്
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുറുമുഖന്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്നും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കവടിയാർ – വെള്ളയമ്പലം മ്യൂസിയം- വേൾഡ് വാർ- വിജിറ്റി- ആശാൻ സ്ക്വയർ- ജനറൽ ആശുപത്രി പാറ്റൂർ -പേട്ട – ശംഖുമുഖം റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ അനുവദമില്ല. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കേണ്ടതാണ്. അതീവ സുരക്ഷാ പ്രാധാന്യമുള്ള റൂട്ടിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ചു നീക്കം ചെയ്ത് നിയമനടപടികൾ പൂർത്തീകരിക്കും.
