ശബരിമല സ്വർണ്ണകൊള്ള എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതിക്ക് അസംതൃപ്തി
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊള്ളയിലെ എസ്ഐടി അന്വേഷണത്തിൽ അസംതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. അന്വേഷണസംഘത്തിന്റെ ആവശ്യം പരിഗണിച്ച് ദേവസ്വം ബെഞ്ചിന്റെ തീരുമാനപ്രകാരം എസ്ഐടി അന്വേഷണം പൂർത്തിയാക്കാൻ ഒന്നര മാസം സമയം നീട്ടി നൽകിയിരിക്കുകയാണ് ഹൈക്കോടതി. ശാസ്ത്രീയ പരിശോധന ഫലം അടുത്താഴ്ച ലഭിക്കും എന്ന് എസ്ഐടി കോടതിയെ അറിയിച്ചു. ശബരിമല സ്വർണക്കൊള്ള കേസിന്റെ എഫ്ഐആർ ആവശ്യപ്പെട്ടിട്ടുള്ള ഇഡിയുടെ ഹർജി വീണ്ടും പരിഗണിക്കാൻ മജിസ്ട്രേറ്റ് കോടതിക്ക് ദേവസ്വം നിർദ്ദേശം നൽകി. ഇതിനു പിന്നാലെയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്. ഇഡിയുടെ അന്വേഷണം എസ്ഐടിയുടെ അന്വേഷണത്തെ തടസ്സപ്പെടുത്തി എന്ന നിലപാടാണ് ഹൈക്കോടതിക്ക് ഉള്ളത്. ഈ കേസിൽ ഇനി രണ്ടു പ്രതികളെ കൂടി ചോദ്യം ചെയ്യാനുണ്ട്. തെളിവെടുപ്പും പൂർത്തിയാക്കണം. ഇത് പരിഗണിച്ചാണ് കോടതി ഒരു മാസം കൂടി സമയം അനുവദിച്ചത്. ഇത് രണ്ടാം തവണയാണ് അധികസമയം അനുവദിക്കുന്നത്. ഈ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന്റെ ജാമ്യ അപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി.
