മുകേഷിന്റെത് തീവ്രത കുറഞ്ഞ പീഡനം : വിചിത്രവാദവുമായി മഹിളാ അസോസിയേഷൻ നേതാവ്
പത്തനംതിട്ട:പാലക്കാട് എംഎൽഎയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡനം അതിതീവ്ര പീഡനമാണെന്നും സിപിഎം എംഎൽഎയും നടനുമായ എം. മുകേഷിന്റെത് തീവ്രത കുറഞ്ഞ പീഡനം ആണെന്നും അഖിലേന്ത്യ ജനാധിപത്യം മഹിളാ അസോസിയേഷൻ പത്തനംതിട്ട ജില്ല സെക്രട്ടറി ലസിത നായർ. പത്തനംതിട്ട പ്രസ് ക്ലബ്ബിലെ പത്രസമ്മേളനത്തിനിടെ ആയിരുന്നു ഇവരുടെ വിചിത്ര വാദം. രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞവർക്കാണ് പത്തനംതിട്ടയിൽ സീറ്റ് നൽകിയതെന്നും അവർ ആരോപിച്ചു. സ്ത്രീ സമൂഹത്തിന് നാണം ഉണ്ടാക്കുംവിധം രാഹുലിനെ പുകഴ്ത്തിയ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് പള്ളിക്കൽ ഡിവിഷനിൽ സ്ഥാനാർത്ഥിത്വം നൽകിയതിനെ അവർ ചോദ്യം ചെയ്തു. വരും ദിവസങ്ങളിൽ രാഹുലിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധ പരിപാടികൾ നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു
