നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ കാണാൻ അവസരം ഒരുക്കി കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ
തിരുവനന്തപുരം : ഇന്ന് വൈകുന്നേരം നാലുമണി മുതൽ തിരുവനന്തപുരം ശംഖുമുഖം ബീച്ചിൽ നടക്കുന്ന നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ കാണുവാൻ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം അവസരം ഒരുക്കുന്നു. ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെയുള്ള വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും ആധുനിക പടക്കോപ്പുകളും ശംഖുമുഖം കടലിലും ആകാശത്തും ഓപ്പറേഷൻ ഡെമോ എന്ന ദൃശ്യ വിസ്മയം ഒരുക്കും. നാവികസേനയുടെ പ്രകടനങ്ങൾ കാണുന്നതിനോടൊപ്പം തിരുവനന്തപുരം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ കൂടി കാണുവാൻ ബഡ്ജറ്റ് ടൂറിസം സെൽ അവസരം ഒരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം ജില്ലാ കോർഡിനേറ്റർമാരെ ബന്ധപ്പെടുക.
തിരുവനന്തപുരം നോർത്ത്-9188619378
തിരുവനന്തപുരം സൗത്ത് -9188938522
