അനിത കൊലക്കേസ് വിധി ഇന്ന്
ആലപ്പുഴ : നെടുമുടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അനിതാ കൊലക്കേസ്സ് വിധി ഇന്ന്. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി 3 ജഡ്ജി ഷുഹൈബ് M മുമ്പാകെയാണ് വിചാരണ പൂർത്തിയാക്കിയത്. വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ പുന്നപ്ര തെക്കേമഠം വീട്ടിൽ ശശിധരൻറ മകളായ 32 വയസ്സുള്ള ഗർഭിണിയായ അനിതയെ ആണ് ഒന്നും രണ്ടും പ്രതികൾ ചേർന്ന് ഗുഡാലോചന നടത്തി രണ്ടാം പ്രതിയുടെ വസതിയിൽ എത്തിച്ച് 09-07-2021 തീയതി രാത്രി 09:30 മണിക്ക് കൊലപ്പെടുത്തിയത്. അനിതയെ ഒന്നാം പ്രതി കഴുത്തിൽ കുത്തി പിടിച്ചും രണ്ടാം പ്രതി വായും മൂക്കും അമർത്തി പിടിച്ചും ശ്വാസംമുട്ടിച്ചുംബോധം പോയ അനിത മരിച്ചു എന്ന് കരുതി ഫൈബർ വള്ളത്തിൽ കയറ്റി പ്രതികൾ പൂകൈത ആറ്റിൽ മുക്കി താഴ്ത്തിയതിൽ വച്ച് ഗർഭിണിയായ അനിത കൊല്ലപ്പെട്ടു. ഒന്നാം പ്രതിയായ മലപ്പുറം ജില്ലയിൽ നിലമ്പൂർ മുനിസിപ്പാലിറ്റിയി ൽ മുതുകോട് മുറി പൂക്കോടൻ വീട്ടിൽ 37 വയസ്സുള്ള പ്രബീഷ് താമരക്കുളം കേര ഫാമിൽ ജോലി ചെയ്തു വരവെ അനിതയുമായി പ്രണയത്തിൽ ആവുകയും തുടർന്ന് ഗർഭിണിയായ അനിതയെ പാലക്കാട് ആലത്തൂരിൽ ഫാമിൽ ജോലി ചെയ്തു വന്ന അനിതയെ ആലപ്പുഴക്ക് വിളിച്ചുവരുത്തി ആലപ്പുഴ കെഎസ്ആർടിസി ബസ്റ്റാൻഡിൽ എത്തിച്ച് തുടർന്ന് ഓട്ടോയിൽ കയറ്റി രണ്ടാം പ്രതിയായ കൈനകരി പഞ്ചായത്ത് 10 -ാം വാർഡിൽതോട്ടു വാത്തല പടിഞ്ഞാറ് പതിശ്ശേരി വീട്ടിൽ 38 വയസ്സുള്ള രജനിയുടെ വീട്ടിൽ എത്തിച്ച ശേഷം രാത്രി ഒന്നും രണ്ടും പ്രതികൾ ചേർന്ന് കൊല നടത്തിയത്.
ഒന്നാം പ്രതിയായ പ്രബീഷ് രണ്ടാം പ്രതിയായ വിവാഹിതയായ രജനി യും ഭാര്യാ ഭർത്താക്കൻമാരെ പോലെ കൈനകരിയിൽ കഴിയുകയായിരുന്നു. 112 സാക്ഷികൾ ഉണ്ടായിരുന്ന കേസ്സിൽ 82 പേരെ വിസ്തരിച്ചു 131 രേഖകൾ ഫൈബർ വള്ളം അടക്കം 53 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കേസ്സിലേക്ക് ഹാജരാക്കിയിരുന്നു. 2-ാം പ്രതിയുടെ മാതാവ് വൃദ്ധയായ മീനാക്ഷി അടക്കം പ്രോസിക്യൂഷന് അനുകൂലമായി സാക്ഷി പറഞ്ഞു. നെടുമുടി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ TV കുര്യൻ ആണ് FIR രജിസ്റ്റർ ചെയ്തു തുടർന്ന് നെടുമുടി പോലീസ് ഇൻസ്പെക്ടറായിരുന്ന AV ബിജു കേസ്സ് അന്വേഷണ നടത്തി കുറ്റപത്രം ഹാജരാക്കിയത്. അഡീഷണൽ ഗവ: പ്ലീഡർ& പബ്ലിക് പ്രോസിക്യൂട്ടർ ഷാരി NB പ്രോസിക്യൂഷന് വേണ്ടി ഹാജരായി. സിവിൽ പോലീസ് ഓഫീസർ മാരായ സുബീഷ് ,അമൽ C എന്നിവർ വിചാരണ നടപടികൾ ഏകോപിപ്പിച്ചു. ഒന്നാം പ്രതിയായ പ്രബീഷിനെ നിലവിൽ തവനൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. ജാമ്യത്തിൽ ആയിരുന്ന രണ്ടാം പ്രതി രജനിയെ NDPS കേസ്സിൽ ഒഡീഷ പോലീസ് അറസ്റ്റ് ചെയ്തു റായ ഘട്ട് ജയിലിൽ റിമാൻഡിൽ ആണ്.
