ആനന്ദിന്റെ ആത്മഹത്യ : അസ്വാഭാവിക മരണത്തിന് കേസ് എടുത്തു
തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പിയുടെ മരണത്തില്‍ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിന് പൂജപ്പുര പൊലീസാണ് കേസെടുത്തത്. ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള ബിജെപി നേതാക്കളെ ചോദ്യംചെയ്യും. ബിജെപി ഏരിയാ പ്രസിഡന്റ് ഉദയകുമാര്‍,നിയോജക മണ്ഡലം കമ്മിറ്റി മെമ്പര്‍ കൃഷ്ണകുമാര്‍, ആര്‍എസ്എസിന്റെ നഗര്‍ കാര്യവാഹ് രാജേഷ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ആനന്ദിന്റെ ഭാര്യയെയും അച്ഛനെയും ചോദ്യം ചെയ്യും. മരണാനന്തര ചടങ്ങുകള്‍ക്കുശേഷമായിരിക്കും ഇവരെ ചോദ്യം ചെയ്യുകയെന്നാണ് വിവരം.
ഇന്ന് ഉച്ചയോടെയാണ് ആനന്ദ് കെ തമ്പിയെ വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തുന്ന വാട്‌സ്ആപ്പ് സന്ദേശം അയച്ചാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ഥിയാക്കുമെന്ന് അറിയിച്ചെങ്കിലും തന്നെ പരിഗണിച്ചില്ലെന്നും അതില്‍ മനംനൊന്താണ് ജീവനൊടുക്കിയത് സുഹൃത്തുക്കള്‍ക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നു.
