ചെര്‍പ്പുളശേരി എസ്എച്ച്ഒ ഫാനില്‍ തുങ്ങിമരിച്ച നിലയില്‍
പാലക്കാട്: ചെര്‍പുളശേരി എസ്എച്ച്ഒ കോഴിക്കോട് തൊട്ടില്‍പാലം സ്വദേശി ബിനു തോമസ് ജീവനൊടുക്കി. 52 വയസ്സായിരുന്നു. വൈകിട്ടോടെ സഹപ്രവര്‍ത്തകരാണ് ബിനു തോമസിനെ തൂങ്ങിയ നിലയില്‍ കാണുന്നത്. പൊലീസ് ക്വാര്‍ട്ടേഴ്സിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മരണ കാരണം വ്യക്തമല്ല.ജോലി സമ്മര്‍ദമാകാം ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ആറുമാസം മുന്‍പാണ് ബിനു തോമസ് ആറ് മാസം മുന്‍പാണ് ചെര്‍പ്പുളശേരി സ്റ്റേഷനില്‍ എത്തിയത്.
