ചരിത്ര പ്രസിദ്ധമായ ദേവരഥസംഗമം ഇന്ന്

0
DEVARATHAM

നാടൊരുമിക്കുന്ന ദിനങ്ങളാണ് കൽപ്പാത്തി രഥോത്സവത്തിന്‍റേത്. നാട് എന്നു പറഞ്ഞാൽ കുറഞ്ഞുപോയേക്കും.. ലോകത്തിന്‍റെ എല്ലാ ഭാഗത്തു നിന്നുമുള്ള കൽപ്പാത്തിക്കാർ നാട്ടിലെത്തുന്ന സമയമാണിത്. ആഘോഷത്തിന്റെ കൗതുകം കാണാൻ കേരളം മുഴുവൻ ഇവിടെയെത്തും. ആഗ്രഹാര തെരുനുകളിലൂടെ തേരുവലിച്ചു പോകുന്ന ആ കാഴ്ച ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്. ഭക്തിയും വിശ്വാസവും സന്തോഷവും കൂടിച്ചേരലും എല്ലാമായി കൽപ്പാത്തി ഒന്നാകുന്ന ദിവസങ്ങളാണിത്. രഥോത്സവത്തിലെ ഏറ്റവും മനോഹരമായ സമയത്തിലേക്കാണ് ഇപ്പോൾ കൽപ്പാത്തി പ്രവേശിച്ചിരിക്കുന്നത്.കല്പാത്തിയിൽ തേരുത്സവം. ഏറ്റവും പ്രധാനപ്പെട്ട ദിവസം മൂന്നാം ദിവസമാണ്. കൽപ്പാത്തി ശ്രീ വിശാലാക്ഷീ സമേത വിശ്വനാഥ ക്ഷേത്രമാണ് രഥോത്സവത്തിന്‍റെ പ്രധാന ഇടം.

തേരുത്സവത്തിലെ ഒന്നാം ദിവസം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ ശിവപാർവതിയും ഗണപതിയും വള്ളി- ദൈവാന സമേത സുബ്രഹ്മണ്യസ്വാമിയും ആണ് രഥത്തിലേറി വരുന്നത്. ഇന്ന് വ്യാഴാഴ്ചയാണ് പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ രഥോത്സവം. മന്ദക്കര മഹാഗണപതിയുടെ പ്രദക്ഷിണമാണ് ഈ ദിവസത്തേത്. തുടർന്ന് രഥാരോഹണത്തിന് ശേഷം മന്ദക്കര മഹാഗണപതിയും കൽപ്പാത്തിയുടെ പ്രദക്ഷിണ വഴികളിലേക്കിറങ്ങും. ദേവരഥങ്ങൾ ഗ്രാമപ്രദക്ഷിണത്തിനിറങ്ങുന്ന തുലാം 30 വരുന്ന 16 ഞായറാഴ്ചക്കായി പാലക്കാട്ടുകാർ ഒരേ മനസ്സോടെ കാത്തിരിക്കുകയാണ്. പഴയ കൽപ്പാത്തി ലക്ഷ്‌മീനാരായണ പെരുമാൾ, ചാത്തപുരം പ്രസന്ന മഹാഗണപതി എന്നീ രണ്ടു ക്ഷേത്രങ്ങളിൽ രഥോരാഹണം. തുടർന്ന് രഥങ്ങൾ ഗ്രാമപ്രദക്ഷിണത്തിനിറങ്ങും. തുടർന്ന് വൈകിട്ടോടെയാണ് പതിനായിരങ്ങൾ കാത്തിരിക്കുന്ന ദേവരഥ സംഗമം.

കല്‍പ്പാത്തി ദേവരഥ സംഗമം

കല്‍പ്പത്തി രഥോത്സവത്തിലെ ഏറ്റവും വലിയ ചടങ്ങാണ് കല്‍പ്പാത്തി ദേവരഥ സംഗമം. കൊടിയേറ്റം കഴിഞ്ഞ് തുലാം 30ന് നടക്കുന്ന ദേവരഥസംഗമം കണ്ട് തൊഴുത് പ്രാര്‍ത്ഥിക്കുകയെന്നത് ഇവിടുത്തുകാരുടെ ജീവിതത്തിന്‍റെ ഭാഗമാണ്. ഈ ഒരു ദിവസത്തിനായാണ് ലോകത്തിന്‍റെ ഏതു ഭാഗത്താണെങ്കിലും കൽപ്പാത്തിക്കാർ ഇവിടേക്ക് എത്തുന്നത്. എല്ലാ ക്ഷേത്രങ്ങളിൽ നിന്നുമായി വിവിധ തെരുവുകളിലൂടെ വരുന്ന രഥങ്ങള്‌ വിശാലാക്ഷി ക്ഷേത്രത്തിനു സമീപമുള്ള തെരുവില്‍ തെരുവിൽ സമ്മേളിച്ച് മുന്നോട്ടു പോകുന്നു. ഇതാണ് പ്രസിദ്ധമായ ദേവസംഗമം. നാല് ക്ഷേത്രങ്ങളിൽ നിന്നുള്ള ആറ് രഥങ്ങളാണ് ഒരുമിച്ച് ചേർന്ന് വലിയ ഘോഷയാത്രയായി ഗ്രാമങ്ങളിലെ തെരുവുകളിലൂടെ കടന്നു വരുന്നത്. ഈ ആറു രഥങ്ങളിൽ ഏറ്റവും പ്രധാനം ശിവനെ വഹിക്കുന്ന രഥമാണ്. തുടർന്ന് ശിവന്‍റെ മക്കളായ ഗണപതിക്കും മുരുകനുമുള്ള രണ്ട് ചെറിയ രഥങ്ങൾ, കൂടാതെ, പുതിയ കൽപ്പാത്തി ഗണപതി, പഴയ കൽപ്പാത്തി ശ്രീകൃഷ്ണൻ, ചാത്തപുരം ഗണപതി എന്നീ മൂന്നു രഥങ്ങളും ഉണ്ട്. ഈ ആറ് രഥങ്ങളും ഒരുമിച്ച് വരുന്നതാണ് രഥോത്സവത്തിന്‍റെ ഏറ്റവും മനോഹരമായ കാഴ്ച. പതിനായിരക്കണക്കിനാളുകളാണ് ദേവരഥസംഗമം കാണാനായി എത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *