ഇന്ത്യയ്ക്ക് മേലുള്ള തീരുവ കുറയ്ക്കും: ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് മേലുള്ള തീരുവ കുറയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയുമായി ന്യായമായ വ്യാപാരക്കരാറുണ്ടാക്കുന്നതിന് അടുത്തെത്തിയിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ ഇന്ത്യയിലെ പുതിയ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറിന്റെ സത്യപ്രതിജ്ഞ ച്ചടങ്ങിലാണ് ട്രംപിന്റെ പരാമര്‍ശം.മുന്‍പത്തേതില്‍നിന്ന് വ്യത്യസ്തമായ ഒരു കരാര്‍ ഇന്ത്യയുമായി ഉണ്ടാക്കിക്കൊണ്ടിരിക്കയാണ്. ഇപ്പോള്‍ അവര്‍ക്ക് എന്നോട് സ്‌നേഹമില്ല. പക്ഷേ, അവര്‍ എന്നെ വീണ്ടും സ്‌നേഹിക്കും. നമുക്ക് ഒരു മാന്യമായ വ്യാപാരക്കരാര്‍ കിട്ടാന്‍ പോകുകയാണ് ട്രംപ് പറഞ്ഞു. ഇന്ത്യക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന തീരുവ കുറയ്ക്കുമോ എന്ന ചോദ്യത്തിനാണ് ഭാവിയില്‍ അക്കാര്യം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
