ആലപ്പുഴ ജില്ലാ പോലീസ് മീറ്റ് : ഫുട്ബോൾ ടൂർണമെൻ്റിൽ ചേർത്തല സബ് ഡിവിഷൻ ടീം ജേതാക്കളായി
ആലപ്പുഴ : ജില്ലാ പോലീസ് മീറ്റിനോട് അനുബന്ധിച്ച് നടന്ന ഇൻറർ സബ് ഡിവിഷൻ ഫുട്ബോൾ ടൂർണമെൻറിൽ ചേർത്തല സബ് ഡിവിഷൻ ടീം ജേതാക്കളായി. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അമ്പലപ്പുഴ സബ് ഡിവിഷനെ പരാജയപ്പെടുത്തിയാണ് ചേർത്തല ടീം വിജയിച്ചത്. ആലപ്പുഴ അഡിഷണൽ പോലീസ് സൂപ്രണ്ട് ജിൽസൺ മാത്യു ,അമ്പലപ്പുഴ Dysp രാജേഷ് KN, പുന്നപ്ര SHO മഞ്ജുദാസ്, എന്നിവർ പങ്കെടുത്തു. ജില്ലയിൽ ചേർത്തല, ആലപ്പുഴ, DHQ, കായംകുളം, ചേർത്തല, ചെങ്ങന്നൂർ എന്നീ സബ് ഡിവിഷനുകളിൽ നിന്നാണ് ടീമുകൾ പങ്കെടുത്തത്. കയിക രംഗത്ത് കഴിവ് തെളിയിച്ച പോലീസ് സേനാംഗങ്ങളുടെ മക്കൾക്ക് ചടങ്ങിൽ അനുമോദനങ്ങളും അവാർഡുളുകളും ജില്ലാ പോലീസ് മേധാവി സമ്മാനിച്ചു .
