തംരംഗമായി മഞ്ജു പിള്ളയുടെ പുതിയ ഫോട്ടോഷൂട്ട്
കുടുംബപ്രേക്ഷകർക്കും സിനിമാപ്രേമികൾക്കും ഒന്നടങ്കം പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കലാരംഗത്ത് ഏറെ നാളുകളായി സജീവമാണ് താരം. ക്യാമറാമാൻ സുജിത്ത് വാസുദേവിനെയാണ് മഞ്ജു പിള്ള വിവാഹം ചെയ്തത്. അടുത്തിടെ ഇരുവരും തമ്മിൽ വേർപിരിഞ്ഞിരുന്നു. ഇവരുടെ മകൾ ദയ സുജിത്തും സമൂഹമാധ്യമങ്ങളിൽ വൈറലായ താരമാണ്. ഇറ്റലിയിൽ നിന്നും ഫാഷൻ ഡിസൈനിങ് പഠനം പൂർത്തിയാക്കി അടുത്തിടെയാണ് ദയ നാട്ടിലെത്തിയത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലും തംരംഗമാകുകയാണ് മഞ്ജു പിള്ളയുടെ പുതിയ ഫോട്ടോഷൂട്ട്. ”ഒരു സ്ത്രീയുടെ ഏറ്റവും വലിയ ശക്തി, സ്വയം സ്നേഹിക്കുകയും സ്വയം ആയിരിക്കുകയും അവൾക്ക് കഴിയില്ലെന്ന് വിശ്വസിക്കാത്തവരുടെ ഇടയിൽ തിളങ്ങുകയും ചെയ്യുന്നതിലാണ്”, എന്നാണ് വീഡിയോയ്ക്കൊപ്പം മഞ്ജു പിള്ള ക്യാപ്ഷനായി കുറിച്ചത്. സുഹൃത്തുക്കളും സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധി പേർ മഞ്ജു പിള്ളയുടെ പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നുണ്ട്. പെട്ടന്നു കണ്ടപ്പോൾ മകൾ ദയ ആണെന്നോർത്തെന്നും മഞ്ജു തീരെ ചെറുപ്പമായെന്നും വീഡിയോയ്ക്കു താഴെ കമന്റുകളുണ്ട്.
നാടകങ്ങളിലൂടെയാണ് മഞ്ജു പിള്ള സീരിയൽ രംഗത്തേക്ക് കടന്നു വന്നത്. സത്യവും മിഥ്യയും എന്ന സീരിയലിൽ ആണ് ആദ്യമായി അഭിനയിക്കുന്നത്. ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ ടെലിവിഷൻ പരമ്പരകളിൽ മഞ്ജു അവതരിപ്പിച്ച കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
തുടർന്നങ്ങോട്ട് നിരവധി ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയ രംഗത്ത് സജീവമായി. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന പരമ്പരയിലെ കഥാപാത്രം മഞ്ജുവിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. ഇതിനിടെ, നിരവധി മികച്ച സിനിമകളുടെ ഭാഗമാകാനും മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്
