മുക്ത്യോദയം കൗൺസിലർക്ക് കൊല്ലം സിറ്റി പോലീസിന്റെ ആദരം.

0
MUTHYODAYAM

കൊല്ലം : സിറ്റി പോലീസ് നേതൃത്വം നൽകി വരുന്ന മുക്ത്യോദയം ലഹരി വിരുദ്ധ കർമ്മപദ്ധതിയുടെ പ്രധാന സവിശേഷതയാണ് ദുർബലമേഖലകൾ കേന്ദ്രീകരിച്ചുള്ള കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കുകളുടെ പ്രവർത്തനം. സന്നദ്ധസേവന തല്പരരായി മുന്നോട്ട് വന്ന കൗൺസിലർമാരുടെ സേവനം പ്രയോജനപ്പെടുത്തിയാണ് ഹെൽപ്പ് ഡെസ്ക്കുകൾ പ്രവർത്തനസജ്ജമാക്കിയിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ചവറ തെക്കുംഭാഗം മേഖലയിൽ കൗൺസിലറായി നിയോഗിക്കപ്പെട്ട് സ്തുത്യർഹമായ സേവനം കാഴ്ച വച്ച പത്മിനിക്ക് കൊല്ലം സിറ്റി പോലീസ് മേധാവി കിരൺ നാരായണൻ ഐ.പി.എസ് അഭിനന്ദനപത്രം കൈമാറി ആദരിച്ചു. കൊല്ലം ജില്ലാ പോലീസ് ട്രെയിനിങ് സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ അഡിഷണൽ സൂപ്രണ്ട് സക്കറിയ മാത്യു, മുക്ത്യോദയം കൗൺസിലർമാർ, പോലീസുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തെക്കുംഭാഗം പോലീസിന്‍റെ സഹായത്തോടെ തെക്കുംഭാഗം പഞ്ചായത്തിലെ വിവിധ അങ്കണവാടികള്‍ കേന്ദ്രീകരിച്ചു കൊണ്ട് ഏറ്റവും മികച്ച രീതിയിലുള്ള പ്രവര്‍ത്തനമാണ് അവിടെ മുക്ത്യോദയം കൗൺസിലറായി ചുമതലപ്പെടുത്തിയിരുന്ന പത്മിനിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നത് .

ജൂൺ 2025 മുതല്‍ ഒക്ടോബർ 2025 വരെയുള്ള അഞ്ച് മാസ കാലയളവില്‍ ഇരുപത്തി മൂന്ന് ദിവസങ്ങള്‍ കൗണ്‍സിലിംഗ് ഹെല്പ് ഡെസ്കുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളും, കൂട്ടായ്മകളും തെക്കുംഭാഗം പഞ്ചായത്തിന്‍റെ വിവിധ മേഖലകളില്‍ ആയി സംഘടിപ്പിച്ചിട്ടുള്ളതായും, ഈ കൂട്ടായ്മകളില്‍ ആയിരത്തി ഒരുന്നൂറിലധികം ആളുകളെ പങ്കെടിപ്പിച്ചിട്ടുള്ളതായും, കുട്ടികളും, സ്ത്രീകളും അടക്കം നൂറോളം വ്യക്തികള്‍ക്ക് കൗണ്‍സിലിംഗ് നല്കിയിട്ടുള്ളതായും ബോധ്യപ്പെട്ടതിനെ തുടർന്നാണ് പത്മിനിക്ക് ആദരം ഏർപ്പെടുത്തിയത്. ‘മുക്ത്യോദയം’ ലഹരിവിരുദ്ധ പദ്ധതിയെ ഒരു പഞ്ചായത്തില്‍ ആകമാനം പരിചയപെടുത്തുവാനും, പരമാവധി ആളുകളുടെ വിഷമതകള്‍ക്ക് പരിഹാരമായി കൗണ്‍സിലിംഗ് നടത്തുവാനും കഴിഞ്ഞു എന്നുള്ളതും സൈക്കോ – സോഷ്യൽ സ്കൂൾ കൗൺസിലർ കൂടിയായ പത്മിനിയുടെ പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടുന്നു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *