ചിറയിൻകീഴ്ൽ ന്നിടിഞ്ഞുവീണ് വീട് പൂർണമായും തകർന്നു
ചിറയിൻകീഴ് : ശക്തമായ മഴയിൽ വീടിനോടു ചേർന്നുണ്ടായിരുന്ന കുന്നിടിഞ്ഞുവീണ് വീട് പൂർണമായും തകർന്നു. കിഴുവിലം പറയത്തുകോണം കുന്നംപള്ളിക്കോണം കൃഷ്ണനിവാസിൽ മനോജിന്റെ വീടാണ് മണ്ണിടിഞ്ഞുവീണ് തകർന്നത്. രാത്രി പതിനൊന്നുമണിക്കാണ് സംഭവം. തുടർന്ന് രാവിലെ വീണ്ടും മണ്ണിടിഞ്ഞു. മുറിയിലുണ്ടായിരുന്ന യുവാവ് പുറത്തിറങ്ങിയതിനാൽ അപകടത്തിൽനിന്നു രക്ഷപ്പെട്ടു. വീടിന്റെ ഉടമ മനോജിന്റെ മകൻ ഗോകുൽ ശബ്ദംകേട്ട് മുറിയിൽനിന്ന് ഇറങ്ങിയോടി. ഉറക്കത്തിലായിരുന്ന അച്ഛൻ മനോജിനെയും അമ്മ രമാദേവിയെയും വിളിച്ചുണർത്തി പുറത്തെത്തിക്കുകയായിരുന്നു. ചുമരിടിഞ്ഞ് മുറിയുടെ ജനലും കട്ടിലും തകർന്നു. കൂലിപ്പണിക്കാരായ മനോജ് പഞ്ചായത്തിൽനിന്നു ലഭിച്ച സഹായധനവും വായ്പയും എടുത്ത് നാല് വർഷം മുൻപാണ് വീട് പണിതത്. ഒന്നരലക്ഷത്തിന്റെ വായ്പ തിരിച്ചടവ് ബാക്കിയുള്ളതായി മനോജ് പറഞ്ഞു.
