യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം പ്രതി പിടിയിൽ.
കരുനാഗപ്പള്ളി : യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം പ്രതി കരുനാഗപ്പള്ളി പോലീസിന്റെ പിടിയിൽ. കുലശേഖരപുരം ആദിനാട് നോർത്ത് വാഴപ്പള്ളി തറയിൽ വടക്കതിൽ സിദ്ധാർത്ഥിനെയാണ് (22) അറസ്റ്റ് ചെയ്തത്. ആദിനാട് സ്വദേശിയായ ജിഷ്ണുവിന്റെ കൂട്ടുകാരന്റെ കയ്യിൽ നിന്ന് പണം കടം വാങ്ങിയത് എന്തിനാണെന്നു ചോദിച്ചതിന്റെ വൈരാഗത്താൽ പുതിയകാവിന് പടിഞ്ഞാറ് വശത്ത് വിളിച്ചുവരുത്തി പ്രതിയായ സിദ്ധാർത്ഥ് ജിഷ്ണുവിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പരുക്കേറ്റ ജിഷ്ണു കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ വി.ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, ആഷിഖ്, സന്തോഷ്, വേണുഗോപാൽ
സീനിയർ സിവിൽ പോലീസ് ഓഫീസർ ഹാഷിം, അനിത എന്നിവ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂട്ടിയത്
