എച്ച് സെന്റർ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിർവഹിച്ചു

0
george kurian

കൊല്ലം : മൺറോത്തുരുത്ത് പഞ്ചായത്തിൽ നിർമാണം പൂർത്തിയാക്കിയ പിഎച്ച് സെന്റർ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിർവഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി അധ്യക്ഷത വഹിച്ചു. വയോജനങ്ങളുടെ സംരക്ഷണം കേന്ദ്രം ഏറ്റെടുക്കുന്നതിന്റെ പ്രാഥമിക നടപടിയാണ് കഴിഞ്ഞമാസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ആയുഷ്മാൻ ഭാരത് രണ്ടാംഘട്ടം, ആരോഗ്യമുള്ള സ്ത്രീ-ശക്തമായ കുടുംബം പദ്ധതി. പ്രമേഹംമുതൽ അർബുദംവരെ മുഴുവൻ രോഗങ്ങൾക്കും ആവശ്യമായ ടെസ്റ്റുകൾ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സൗജന്യമാക്കിയിട്ടുണ്ട്. സ്ത്രീകൾ ഇത് പൂർണമായി പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. നാഷണൽ മിനറൽ ഡിവലപ്‌മെന്റ് കോർപ്പറേഷന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. പ്രമീളാപ്രകാശ്, ടി. ജയപ്രകാശ്, സുശീലാ ജയകുമാർ, സൂരജ് സുവർണൻ, പ്രസന്നകുമാരി, വി.എസ്. പ്രസന്നകുമാർ, സുരേഷ് ആറ്റുപുറം, ഷിബു മൺറോ, യു. പ്രദീപ്, എസ്. സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *