വധശ്രമം ഒളിവിൽ ആയിരുന്ന പ്രതി പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ യുവാവിന് നേരെ വധശ്രമം ഒളിവിൽ ആയിരുന്ന പ്രതി പിടിയിൽ .മരു സൗത്ത് വടൂർ പുത്തൻവീട്ടിൽ അലി അഷറഫ് മകൻ ക്രാക്ക് ഷാഫി എന്ന് വിളിക്കുന്ന ഷാഫി 31 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. പ്രതിയായ ഷാഫിയുടെ ഫോൺ ഹാക്ക് ചെയ്തത് തൊടിയൂർ സ്വദേശിയായ യുവാവ് ആണെന്ന് മുൻവിരോധത്താൽ വീടിനു സമീപത്തുനിന്ന പരാതിക്കാരനെ കത്തി ഉപയോഗിച്ച് വലത് കൈയ്ക്കും നെഞ്ചിലും പുറത്തും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു .തുടർന്ന് കരുനാഗപ്പള്ളി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് ഒളിവിലാ യിരുന്ന പ്രതിയെ കണ്ടെത്തി പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ബിജുവിയുടെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, അമൽ ,അജി ജോസ് എസ് സി പി ഓ മാരായ ഹാഷിം ,ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് .