തൃശൂർ : 2 ഫ്ലാറ്റിൽ നിന്ന് ചേർത്തത് 117 പേരെയെന്ന് കോൺഗ്രസ്

തൃശൂർ: വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതായി കോൺഗ്രസ് . മുൻ കൗൺസിലർ വത്സല ബാബുരാജ് അറിയിച്ചു പ്രകാരം, പൂങ്കുന്നം ശങ്കരങ്കുളങ്ങരയിലെ ഒരു ഫ്ലാറ്റിൽ 79 പേരെയും സമീപത്തെ വാട്ടർ ലില്ലി ഫ്ലാറ്റിൽ 38 പേരെയും നിയമവിരുദ്ധമായി പട്ടികയിൽ ചേർത്തതായി കണ്ടെത്തിയതായി.
കോൺഗ്രസിന്റെ ബൂത്ത് ഏജൻറുമാർ ജില്ലാ കളക്ടറോട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ വോട്ടെടുപ്പ് തടഞ്ഞത്. ഈ കൂട്ടത്തിൽ ഒരാൾ മാത്രമാണ് ഇതിനകം വോട്ട് ചെയ്തതെന്നും വത്സല ബാബുരാജ് മാധ്യങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസവും തൃശൂരിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായി കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു.