“സുരേഷ്‌ ഗോപി എംപി സ്ഥാനം രാജിവച്ച് വോട്ടർമാരോട് മാപ്പ് പറയണം” : മന്ത്രി ശിവൻകുട്ടി

0
shivan

തൃശൂർ: വോട്ട് ക്രമക്കേടിൽ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി.ശിവൻകുട്ടി. കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിക്ക് ലോക്‌സഭാംഗമായി തുടരാൻ അർഹതയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വീട്ടുടമസ്ഥർക്ക് പോലും അറിയാൻ കഴിയാത്ത രീതിയിൽ അവരുടെ മേൽവിലാസത്തിൽ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നു എന്നത് ഗുരുതരമായ കുറ്റമാണ്. ഇവിടെ നഗ്നമായ ജനാധിപത്യ കശാപ്പാണ് നടന്നതെന്നും മന്ത്രി പറഞ്ഞു.

ബിജെപി ജനാധിപത്യത്തെ എത്ര നിസാരമായാണ് കണ്ടതെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങൾ. സുരേഷ്‌ ഗോപിക്ക് നാണവും മാനവും ഉണ്ടെങ്കിൽ ഉടൻതന്നെ എംപി സ്ഥാനം രാജിവച്ച് വോട്ടർമാരോട് മാപ്പ് പറയണം. കേന്ദ്ര മന്ത്രിയായിട്ടും ഈ വിഷയത്തിൽ ഒരു വാക്ക് പോലും മിണ്ടാതെ സുരേഷ് ഗോപി ഒളിച്ചോടുകയാണ്. ഇത് അദ്ദേഹത്തിൻ്റെ ജാള്യത മറയ്ക്കാൻ വേണ്ടിയുള്ള ശ്രമമാണെന്നും മന്ത്രി വി ശിവൻകുട്ടി ഫേസ് ബുക്കിൽ പറഞ്ഞു.തൃശൂരിൽ തെരഞ്ഞടുപ്പ് വീണ്ടും നടത്തണമെന്ന ആവശ്യവും മന്ത്രി ഉന്നയിച്ചു. തൃശൂരിൽ 30,000 മുതൽ 60,000 വരെ വ്യാജ വോട്ടുകൾ ചേർത്തിരിക്കാനാണ് സാധ്യതയെന്ന് ശിവൻകുട്ടി പറഞ്ഞു. സുരേഷ് ഗോപിയുടെ മൗനം ദുരൂഹതയുണ്ടാക്കുന്നതാണെന്നും ഇത്രയും മറിമായം വേറെ എവിടെയും കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വ്യാപകമായി ഇത്തരത്തിൽ വ്യാജ വോട്ട് ചേർക്കപ്പെട്ടിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനായി ബിജെപി വൻതോതിൽ പണം മുടക്കുന്നുവെന്നും അദ്ദേഹം ശക്തമായി ആരോപിച്ചു. തൃശൂരിൽ നടന്ന ഈ തട്ടിപ്പ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും ആവർത്തിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആശങ്കയും ഉയരുന്നുണ്ട്.
തിരുവനന്തപുരം നഗരസഭ അടക്കമുള്ള ചില തദ്ദേശ ഭരണ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ഇവർ സമാനമായ നീക്കങ്ങൾ നടത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ വോട്ടന്മാരും ജാഗ്രത പാലിക്കേണ്ട സമയമാണിത്. നമ്മുടെ ജനാധിപത്യത്തെയും ജനവിധിയെയും സംരക്ഷിക്കാൻ നമ്മൾ ഒറ്റക്കെട്ടായി നിലകൊള്ളണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *