രാജേന്ദ്രൻ കുറ്റൂരിൻ്റെ കവിതാ സമാഹാരത്തിൻ്റെ പ്രകാശനം ഓഗസ്റ്റ് 16ന്

0
kuttoor rajendran

മുംബൈ : അറിയപ്പെടുന്ന കവിയും കഥാകാരനുമായ രാജേന്ദ്രൻ കുറ്റൂരിൻ്റെ ‘ഭൂമിക്കടിയിൽ ‘എന്ന കവിതാസമാഹാരത്തിൻ്റെ പ്രകാശനം ‘മുംബൈ കാക്ക’യുടെ ആഭ്യമുഖ്യത്തിൽ കേരളത്തിൽ വെച്ചുനടക്കും.
ഓഗസ്റ്റ് 16 ശനിയാഴ്ച്ച വൈകുന്നേരം 3 മണിക്ക് തൃശൂർ നാട്യഗൃഹം സംഗീതനാടക അക്കാദമിയിൽ കഥാകൃത്ത് വി.ആർ.സുധീഷിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കവി കൽപ്പറ്റ നാരായണൻ പി.എൻ .ഗോപീകൃഷ്ണന് പുസ്‌തകം കൈമാറികൊണ്ട്  പ്രകാശനം നിർവ്വഹിക്കും.പിബി ഹൃഷികേശൻ പുസ്‌തക പരിചയം നടത്തും. കേരള സാഹിത്യ അക്കാദമിപ്രസിഡന്റ് കവി കെ.സച്ചിദാനന്ദൻ ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും.സംവിധായകൻ പ്രിയനന്ദനൻ ,ഇമബാബു ,ജ്യോതിരാജ് തെക്കൂട്ട് .കെ.ഹരിനാരായണൻ ( പ്രവാസിശബ്‌ദം )തുടങ്ങിയവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിക്കും.

 

30546eff 73cc 4343 bcaa 12717fb75385

Spread the love

Leave a Reply

Your email address will not be published. Required fields are marked *