ഉപ്പും മുളകും നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു

0
KPSC RAJE

ആലപ്പുഴ: പ്രശസ്ത നാടക കലാകാരനും ടെലിവിഷൻ താരവുമായ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. നാടക രംഗത്ത് 50 വർഷത്തിലേറെയായി സജീവമായിരുന്നു കെപിഎസി രാജേന്ദ്രൻ. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഉൾപ്പെടെ കെപിഎസിയുടെ പ്രധാന നാടകങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്നു.

നാടകരംഗത്ത് ഏറെക്കാലം അഭിനയിച്ചിട്ടുണ്ടെങ്കിലും ‘ഉപ്പും മുളകും’ എന്ന പരമ്പരയിലെ പടവലം കുട്ടൻപിള്ള എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *