റെയിൽവേ സ്റ്റേഷനിൽ പാമ്പ് : ട്രെയിനിൽ കയറുന്നതിനിടെ യുവാവിന് കടിയേറ്റു
 
                ആലപ്പുഴ ∙ ചേർത്തല റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരനായ യുവാവിന് പാമ്പു കടിയേറ്റു. ശനിയാഴ്ച പുലർച്ചെ 3 മണിയോടെ ചെന്നൈ – ഗുരുവായൂർ എക്സ്‌പ്രസിൽ കയറുന്നതിനിടെയാണ് ചേർത്തല റെയിൽവേ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ വച്ച് പാമ്പ് കടിയേറ്റത്. നഗരസഭ ഇരുപത്തിമൂന്നാം വാർഡിൽ ഉത്രാടം ഹൗസിൽ ജയകുമാറിന്റെ മകൻ ജയരാജ് (26) നാണ് കടിയേറ്റത്.ഉടൻതന്നെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ചേർത്തല താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലിലും പ്രവേശിപ്പിച്ചു. നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബിടെക് വിജയിച്ച ശേഷം ജയരാജ് ഐഎസ്ആർഒയിൽ പരിശീലനം പൂർത്തിയാക്കിയിരുന്നു. പരിശീലനത്തിന് ഒപ്പമുണ്ടായിരുന്ന കുട്ടുകാരന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ രണ്ട് സുഹൃത്തുക്കൾക്കൊപ്പം കണ്ണൂരിലേയ്ക്ക് പോകാനായി എത്തിയതായിരുന്നു ജയരാജ്.

 
                         
                                             
                                             
                                             
                                         
                                         
                                         
                                        