ത്രിരാഷ്ട്ര ടി20 പരമ്പര ന്യൂസിലന്‍ഡിന്

ഹരാരെ: ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ന്യൂസിലന്‍ഡിന് കിരീടം. ത്രില്ലര്‍ ഫൈനലില്‍ ദക്ഷിണാണാഫ്രിക്കയെ മൂന്ന് റണ്‍സിന് തോല്‍പ്പിച്ചാണ് ന്യൂസിലന്‍ഡ് കിരീടം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയത്. 47 റണ്‍സ് വീതം നേടിയ ഡെവോണ്‍ കോണ്‍വെ, രചിന് രവീന്ദ്ര എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാനാണ് സാധിച്ചത്. 51 റണ്‍സ് നേടിയ ലുവാന് ഡ്രേ പ്രിട്ടോറ്യൂസാണ് ടോപ് സ്കോറര്‍. മാറ്റ് ഹെന്റി ന്യൂസിലന്‍ഡിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. പരമ്പരയില്‍ ഒരു ഒരു മത്സരം പോലും ന്യൂസിലന്‍ഡ് പരാജയപ്പെട്ടിട്ടില്ല.
അവസാന ഓവറില്‍ ഏഴ് റണ്‍സ് മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഹെന്റി എറിഞ്ഞ ഓവറിന്റെ ആദ്യ പന്തില്‍ ഡിവാള്‍ഡ് ബ്രേവിസിന് റണ്ണൊന്നും എടുക്കാന്‍ സാധിച്ചില്ല. രണ്ടാം പന്തില്‍ ബ്രേവിസ് (16 പന്തില്‍ 31) പുറത്താവുകയും ചെയ്തു. മൈക്കല്‍ ബ്രേസ്വെല്ലിന് ക്യാച്ച്. മൂന്നാം പന്തില്‍ കോര്ബിന് ബോഷ് രണ്ട് റണ്‍ ഓടിയെടുത്തു. യഥാര്‍ത്ഥത്തില്‍ ക്യാച്ച് ആയിരുന്നെങ്കിലു ബ്രേസ്വെല്ലിന് കയ്യിലൊതുക്കാനായില്ല. അവസാന മൂന്ന് പന്തില്‍ ജയിക്കാന്‍ വേണ്ടത് അഞ്ച് റണ്‍സ് മാത്രം.