ബലിതർപ്പണത്തിനായ് ഗുരുദേവഗിരി ഒരുങ്ങി

0
gurudevgiri vavubali

മുംബൈ: കർക്കടക വാവിനോടനുബന്ധിച്ച് ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച നടക്കുന്ന പിതൃബലിതർപ്പണത്തിനായ് ഗുരുദേവഗിരി (നെരൂൾ -നവിമുംബൈ )ഒരുങ്ങി. പുലർച്ചെ 5 മുതൽ ഗുരുദേവഗിരി മഹാദേവ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ബലിതർപ്പണം ഒരു മണിക്കൂർ വീതമുള്ള ബാച്ചുകളായി 12 മണിവരെ തുടരും. 11 നു പിതൃക്കളുടെ ആത്മശാന്തിക്കായുള്ള തിലസായൂജ്യ ഹോമം നടക്കും. . ദൂരെദിക്കുകളിൽ നിന്നുള്ളവർക്ക് തലേദിവസം ഇവിടെ എത്തി താമസിച്ചു പുലർച്ചെ കുളിച്ചു ബലിയിട്ടു മടങ്ങുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ബലിതർപ്പണത്തിനുശേഷം ലഘു ഭക്ഷണത്തിനുള്ള ഏർപ്പാടും ചെയ്തിട്ടുണ്ട്.
വിവരങ്ങൾക്ക് : 7304085880 , 97733 90602 9004143880 , 9892045445

Spread the love

Leave a Reply

Your email address will not be published. Required fields are marked *