റിമയുടെ ആത്മഹത്യ ഭർത്താവിന്റെ പീഡനം മൂലമെന്ന് കുടുംബം

കണ്ണൂർ :ചെമ്പല്ലിക്കുണ്ടിൽ മൂന്ന് വയസുള്ള കുഞ്ഞുമായി യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ കുടുംബം. റിമയുടെ ആത്മഹത്യ ഭർത്താവിന്റെ പീഡനം മൂലമെന്നാണ് കുടുംബം ആരോപിക്കുന്നത്.റിമയുടെ ഭർത്താവ് കമൽ രാജനെതിരെ കഴിഞ്ഞ വർഷം ഗാർഹിക പീഡനത്തിന് കേസ് നൽകിയിരുന്നു. കഴിഞ്ഞാഴ്ച വിദേശത്ത് നിന്നെത്തിയ ഭർത്താവ് റിമയെ മാനസികമായി പീഡിപ്പിച്ചു. രണ്ട് വർഷത്തോളമായി റിമയും ഭർത്താവും വേർപിരിഞ്ഞാണ് കഴിയുന്നതെന്നും സഹോദരി ഭർത്താവ് ഷിനോജ് ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. കുഞ്ഞിനെ വേണമെന്ന് വാശിപിടിച്ചതാവാം ആത്മഹത്യക്ക് കാരണമെന്നും ഷിനോജ് പറയുന്നു.
ഇന്ന് പുലര്‍ച്ചെയാണ് യുവതി ചെമ്പല്ലിക്കുണ്ടിലെ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടെ യുവതി കുഞ്ഞുമായി പുറത്തിറങ്ങുകയായിരുന്നു. വിട്ടുകാര്‍ എഴുന്നേറ്റപ്പോള്‍ യുവതിയെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് റീമ ഉപയോഗിച്ച ഇരുചക്ര വാഹനം ചെല്ലമ്പിക്കുണ്ടിലെ പാലത്തില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.