കണ്ണൂരിൽ ബസ്സിടിച്ച്‌ വിദ്യാർത്ഥി മരിച്ചു.

0
ACCIDENT

കണ്ണൂർ : താണയിൽ സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ വീണ്ടും ജീവനെടുത്തു. കണ്ണോത്തുംചാൽ സ്വദേശി ദേവനന്ദ് (19 ) ആണ് മരിച്ചത്. കണ്ണൂർ കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന അശ്വതി ബസ് ആണ് വിദ്യാർത്ഥിയെ ഇടിച്ചത്.
ഇന്നലെ കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസുകളുടെ അമിത വേഗതയിൽ ഇന്നലെ ഒരു ജീവൻ പൊലിഞ്ഞിരുന്നു . കുറ്റ്യാടി മരുതോങ്കര സ്വദേശി താഴത്തെ വളപ്പിൽ അബ്ദുൽ ജലീലിന്റെ മകൻ അബ്ദുൽ ജവാദ് ആണ് അപകടത്തിൽ മരിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാലിക്കര റീജനൽ സെന്ററിലെ എം എസ് ഡബ്ള്യു വിദ്യാർത്ഥിയാണ് ജവാദ്. കക്കാട് പള്ളിക്ക് സമീപത്ത് ഇന്ന് വൈകീട്ട് 4-15 നോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന ‘ഒമേഗ’ ബസ്സാണ് ഇടിച്ചത്.തെറ്റായ ദിശയിൽ അമിതവേഗതയിൽ വന്ന ബസ് ബൈക്ക് യാത്രികനെ ഇടിച്ച ശേഷം പിൻചക്രം തലയിലൂടെ കയറി ഇറങ്ങുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *