വർ​ഗീയതയാണെങ്കിൽ കേസെടുത്തോളൂ : വെല്ലുവിളിച്ച് വെള്ളാപ്പള്ളി

0
VELLAPPA

കൊച്ചി: കാന്തപുരം എന്തു കുന്തമെടുത്ത് എറിഞ്ഞാലും പറയാനുള്ളത് താന്‍ പറയുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു സമുദായത്തിനും താൻ എതിരല്ല. എന്നാൽ സാമൂഹിക നീതിക്കുവേണ്ടി ഇന്നും പറയും. നാളെയും പറയും. തന്നെ ജാതിക്കോമരമായാണ് ചിത്രീകരിക്കുന്നത്. താൻ എന്തു തെറ്റാണ് ചെയ്തത്. കാന്തപുരം എന്തു കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറഞ്ഞിരിക്കും. മുട്ടാളന്മാർക്കു മുന്നിൽ മുട്ടുമടക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

യഥാർത്ഥ വർ​ഗീയവാദി ആരാണ്? ലീ​ഗല്ലേ?.. പേരിൽ തന്നെ പേരിൽ തന്നെ വർ​ഗീയതയില്ലേ… പറയുന്നത് ശരിയാണോയെന്ന് പരിശോധിക്കേണ്ടേ. വർ​ഗീയത പരത്തുന്നുവെന്നാണ് തനിക്കെതിരെ പറയുന്നത്. എന്നാൽ കേസെടുത്തോളൂ എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഞാനാണോ വർ​ഗീയ ചിന്തയുണ്ടാക്കുന്നത്. ജാതി വിവേചനമാണ് ജാതി ചിന്തയുണ്ടാക്കുന്നത്. ഇത്തരത്തിൽ ജാതി ചിന്തയുണ്ടാകാതിരിക്കാൻ, സാമൂഹിക നീതി നടപ്പാക്കാൻ എല്ലാ പാർട്ടികളും മതസംഘടനകളും തയ്യാറായാൽ രാജ്യം സമത്വ സുന്ദരമാകും. ജാതി വിദ്വേഷം ഇല്ലാതാകുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

എസ്എൻഡിപി ജനറൽ സെക്രട്ടറി കസേര സമുദായത്തിലെ ജനങ്ങൾ എനിക്ക് തന്നു. ആ കസേരയിൽ 30 കൊല്ലം എന്നെ സഹിച്ചു. തനിക്ക് മുമ്പ് ആ കസേരയിൽ പലർക്കും ആ കസേരയിൽ ഇരുന്നുകൊണ്ട് മറ്റു കസേരയിലേക്ക് കയറാനായിരുന്നു താൽപ്പര്യം. എന്നാൽ സമുദായത്തിനു വേണ്ടി പറയാനും പ്രവർത്തിക്കുകയും മാത്രമാണ് ചെയ്തത്. അതിനപ്പുറത്തെ ഒരു കസേരയും ആ​ഗ്രഹിച്ചിട്ടില്ല. എനിക്ക് അത്തരം രാഷ്ട്രീയ മോഹമൊന്നുമില്ല. ഇത്ര വർഷം തന്നെ ജീവിക്കാൻ സാധിച്ചത് നിങ്ങളുടെയെല്ലാം പ്രാർത്ഥന കൊണ്ടാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

സർക്കാർ ആശുപത്രിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ഞാൻ പാവങ്ങൾക്കു വേണ്ടി നിൽക്കുന്നവനാണ്. പണക്കാർക്ക് വേണ്ടി നിൽക്കുന്നവനല്ല. അതുകൊണ്ടു തന്നെ എന്നെ ഇഷ്ടമല്ല. അവരുടെ ഇഷ്ടവും അനിഷ്ടവും തനിക്ക്ഒരു പ്രശ്നവുമല്ല. സംഘടിത വോട്ട് ബാങ്ക് സമുദായങ്ങൾ പടർന്നുപന്തലിച്ചു. അസംഘടിത സമുദായം തകർന്ന് താഴെ വീണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ജാതി സെൻസസ് എടുത്താൽ ഓരോ സമുദായവും എവിടെ നിൽക്കുന്നു എന്നതിന്റെ ശരിയായ ചിത്രം അറിയാനാകും. സംഘടിത വോട്ടു ബാങ്കായി നിൽക്കുന്ന സമുദായം വളർന്നു പന്തലിച്ചപ്പോൾ, അസംഘടിതമായ ഈഴവ സമുദായം തകർന്നു തല കുത്തി താഴെ കിടക്കുകയാണ്. വെള്ളാപ്പള്ളി പറഞ്ഞു.

ഈ വ്യത്യാസം മനസ്സിലാകണമെങ്കിൽ ജാതി സെൻസസിന് പുറമെ, സാമൂഹ്യ- സാമ്പത്തിക സർവേ കൂടി എടുക്കണം. വീടില്ലാത്തത് ആർക്കാണ്?. ഈഴവ-പിന്നാക്ക സമുദായത്തിന് ബഹുഭൂരിപക്ഷത്തിനാണ് വീടില്ലാത്തത്. രണ്ടര സെന്റിൽ താമസിക്കുന്നവർ പോലുമുണ്ട്. എൻ്റെ സമുദായത്തിന് വേണിയാണ് ഞാൻ സംസാരിക്കുന്നത്. നമ്മളെന്തെങ്കിലും പറഞ്ഞാൽ ഇടതും വലതും ഒന്നാകും. ശേഷം എല്ലാരും കൂടി തന്നെ കടന്നാക്രമിക്കുകയാണ്. ഇവർ ചെയ്യുന്നതിനെല്ലാം മിണ്ടാതെ നിന്നാൽ അത് മതസൗഹാർദം. എന്തെങ്കിലും പറഞ്ഞാൽ മതവിദ്വേഷമാണെന്ന് ആക്ഷേപിക്കുന്നു എന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.

ഒരു ഈഴവനെയും ഇവിടെ വളരാൻ അനുവദിക്കുന്നില്ല. കേരളത്തിൽ ആർ ശങ്കറിനെയും വി എസ് അച്യുതാനന്ദനെയും ഗൗരിയമ്മയെയും ആക്രമിച്ചില്ലേ?. പിണറായി വിജയന് ശേഷം ഇനി ഒരു 100 കൊല്ലത്തേക്ക് ഒരു ഈഴവൻ കേരളത്തിൽ മുഖ്യമന്ത്രിയാകില്ലെന്നാണ് തനിക്ക് തോന്നുന്നത്. നവോത്ഥാന സംരക്ഷണ സമിതിയിൽ നിന്ന് ഞാൻ രാജിവയ്ക്കണമെന്ന് പറയാൻ, ഇവരുടെ അപ്പൻമാരല്ല എന്നെ അവിടെ കൊണ്ടിരിത്തിയത്, പറയുമ്പോ രാജിവയ്ക്കാൻ. വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *