കണ്ണൂർ വിമാനത്താവളത്തിന് കാർഗോ എയർ ലിഫ്റ്റിങിന് അനുമതി

0
kannur airport

കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിന് കാർഗോ എയർ ലിഫ്റ്റിങ് നടത്താൻ കേന്ദ്രസർക്കാർ അനുമതി നല്‍കി. ഇതോടെ, കാർഗോ വിമാന സർവീസുകള്‍ക്ക് തടസ്സമായിരുന്ന കസ്റ്റംസ് കോസ്റ്റ് റിക്കവറി ചാർജ് ഒഴിവാക്കി.കേന്ദ്ര ധനകാര്യവകുപ്പ് പ്രൊഫ. കെ.വി. തോമസിന് നല്‍കിയ കത്തിലാണ് ഇക്കാര്യം അറിയിച്ചത്. മലബാറിന്റെ സമഗ്ര വികസനത്തിന് ഈ തീരുമാനം ഏറെ ഗുണകരമാകുമെന്ന് പ്രൊഫ. കെ.വി. തോമസ് പ്രത്യാശ പ്രകടിപ്പിച്ചു.

കേരളത്തില്‍ നിലവില്‍ കൊച്ചിയിലാണ് പ്രധാന കാർഗോ സംവിധാനം പ്രവർത്തിക്കുന്നത്. 2023-ല്‍ കൊച്ചി ആസ്ഥാനമായ ദ്രാവിഡൻ ഏവിയേഷനാണ് കാർഗോ വിമാന സർവീസ് ആരംഭിച്ചത്.ദ്രാവിഡൻ ഏവിയേഷൻ കണ്ണൂരില്‍ നിന്ന് കയറ്റുമതി നടത്താൻ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതുകൊണ്ട് അത് സാധ്യമായിരുന്നില്ല. പുതിയ അനുമതിയോടെ ഈ തടസ്സവും നീങ്ങുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *