പുതുക്കിയ പതിപ്പുമായി വോൾവോ XC60 വരുന്നു

മുംബൈ: : ആഡംബര കാർ നിർമ്മാതാക്കളായ വോൾവോ ഇന്ത്യ തങ്ങളുടെ ഫെയ്‌സ്‌ലിഫ്റ്റായ വോൾവോ XC60യുടെ 2026 പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കാനൊരുങ്ങുന്നു. 2025 ഓഗസ്റ്റ് 1ന് പുറത്തിറക്കുമെന്നാണ് പ്രതീക്ഷ.. 2025ന്‍റെ ആരംഭത്തിൽ തന്നെ ഈ മോഡൽ ആഗോളതലത്തിൽ അവതരിപ്പിച്ചിരുന്നു. ചെറിയ കോസ്‌മെറ്റിക് അപ്‌ഡേറ്റുകളും ഫീച്ചർ അപ്‌ഡേറ്റുകളുമായായിരിക്കും ഇന്ത്യയിൽ ലോഞ്ച് ചെയ്യുക.
വരാനിരിക്കുന്ന എസ്‌യുവിയുടെ ഡിസൈനിനെ കുറിച്ച് പറയുകയാണെങ്കിൽ, അപ്‌ഡേറ്റ് ചെയ്‌ത 2026 വോൾവോ XC60ൽ വോൾവോ അയൺ മാർക്ക് ഉള്ള അപ്‌ഡേറ്റ് ചെയ്‌ത ഗ്രിൽ, പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, ടെയിൽ ലാമ്പുകൾക്കായി പുതിയ ലൈറ്റിങ് ഘടകങ്ങൾ എന്നിവ ഉണ്ടായിരിക്കും. ഇതിനുപുറമെ, അലോയ് വീലുകളുടെ ഡിസൈനിൽ മാറ്റം ഉണ്ടായിരിക്കും.ഇന്‍റീരിയറിനെക്കുറിച്ച് പറയുമ്പോൾ, ഏറ്റവും വലിയ മാറ്റം പുതിയ 11.2 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ്. മികച്ച പിക്‌സൽ ഡെൻസിറ്റിയും വേഗതയേറിയ ഗ്രാഫിക്‌സും മികച്ച പ്രതികരണവും ഉള്ള ക്വാൽകോമിന്‍റെ പുതുതലമുറ സ്‌നാപ്ഡ്രാഗൺ കോക്ക്പിറ്റ് പ്ലാറ്റ്‌ഫോമും ഇതിലുണ്ടെന്ന് കമ്പനി പറയുന്നു. ഇതിനുപുറമെ, ക്യാബിനിൽ പുതിയ ട്രിം ഇൻസേർട്ടുകളും നൽകിയിട്ടുണ്ട്. ഓഡിയോ സിസ്റ്റവും അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്.2026 വോൾവോ XC60 ആഗോള വിപണികളിൽ എയർ സസ്‌പെൻഷൻ ഓപ്ഷനോടെയാണ് വരുന്നത്. നിലവിലുള്ള മോഡലിലെ സവിശേഷതകൾ അപ്‌ഡേറ്റ് ചെയ്‌ത മോഡലിലും അതേപടി നിലനിർത്തും. മാത്രമല്ല, പുറത്തിറക്കാൻ പോകുന്ന അപ്‌ഡേറ്റ് ചെയ്‌ത ഇന്ത്യൻ വേരിയന്‍റിൽ ഈ പുതിയ സവിശേഷതകളിൽ ഭൂരിഭാഗവും നൽകുമെന്ന് പ്രതീക്ഷിക്കാം.
വോൾവോ XC60ന്‍റെ നിലവിലെ ഇന്ത്യൻ-സ്പെക്ക് കാർ നിറയെ ഫീച്ചറുകൾ നിറഞ്ഞതാണ്. ബോവേഴ്‌സ് & വിൽക്കിൻസ് ഓഡിയോ സിസ്റ്റം, പനോരമിക് ഗ്ലാസ് റൂഫ്, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ഡിസ്‌പ്ലേ, ADAS ഫങ്‌ഷനുകൾ, ഹീറ്റഡ്, വെന്‍റിലേറ്റഡ്, മസാജിങ് ഫ്രണ്ട് സീറ്റുകൾ തുടങ്ങി നിരവധി സവിശേഷതകൾ നിലവിലുള്ള മോഡലുകളിൽ ഉൾപ്പെടുന്നു.എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ, പുതിയ വോൾവോ XC60-ൽ മൈൽഡ്-ഹൈബ്രിഡ് സിസ്റ്റമുള്ള 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. 247 ബിഎച്ച്‌പി പവറും 360 എൻഎം പരമാവധി ടോർക്കും ഉത്പാദിപ്പിക്കുന്ന നിലവിലെ മോഡലിന് സമാനമായ പവർ ഔട്ട്പുട്ട് പുതുക്കിയ പതിപ്പും നൽകും . ഈ എഞ്ചിനിൽ 8-സ്‌പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് സ്റ്റോൻഡേർഡായി നൽകിയിട്ടുണ്ട്. ഈ എസ്‌യുവിയിൽ ഓൾ-വീൽ ഡ്രൈവ് സ്റ്റാൻഡേർഡായി ലഭ്യമാണ്. അപ്‌ഡേറ്റ് ചെയ്‌ത 2026 വോൾവോ XC60 ഇന്ത്യൻ വിപണിയിൽ ഔഡി Q5, BMW X3, മെഴ്‌സിഡസ്-ബെൻസ് GLC തുടങ്ങിയ കാറുകളുമായാണ് മത്സരിക്കുക.