KSD പൂക്കള മത്സരം -2025 : ഓഗസ്റ്റ് 15 ന്

മുംബൈ : കേരളീയ സമാജം ഡോംബിവ്‌ലിയുടെ ഓണാഘോഷത്തിൻ്റെ (ഓണോത്സവം – 2025) ഭാഗമായി സമാജം അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുംവേണ്ടി സംഘടിപ്പിക്കുന്ന ‘പൂക്കളമത്സരം’ ഓഗസ്റ്റ് 15 ന് ഡോംബിവ്‌ലി ഈസ്റ്റ്, കമ്പൽ പാഡ യിലുള്ള മോഡൽ കോളേജിൽ വെച്ച് നടക്കും.രാവിലെ 9:30 മുതൽ മത്സരങ്ങൾ ആരംഭിക്കും.
ഒന്നാം സ്ഥാനം ലഭിക്കുന്ന ഗ്രൂപ്പിന് പതിനഞ്ചായിരവും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന ഗ്രൂപ്പുകൾക്ക് യഥാക്രമം പതിനായിരവും, ഏഴാംയിരത്തി അഞ്ഞൂറ് രൂപ വീതവും പാരിതോഷികം ലഭിക്കും.പങ്കെടുക്കുന്ന എല്ലാ ടീമിനും മൂവായിരം രൂപ പ്രോത്സാഹന സമ്മാനം ലഭിക്കും.
മത്സരിക്കുന്നവർ ഗൂഗിൾഫോം വഴി മുൻകൂട്ടി രജിസ്‌ട്രേഷൻ ചെയ്യണമെന്ന് സമാജം കലാ-സാംസ്‌കാരിക വിഭാഗം സെക്രട്ടറി കെ.കെ.സുരേഷ് ബാബു അറിയിച്ചു.
https://docs.google.com/forms/d/1bMUr3iVjyBATEQLofuvnvE-iSEvWhoe8q7XmqYL