സാഹിത്യവേദിയിൽ അമ്പിളി കൃഷ്ണകുമാർ കഥകൾ അവതരിപ്പിച്ചു

മുംബൈ: സാഹിത്യവേദിയുടെ,പ്രതിമാസ ചർച്ചയിൽ അമ്പിളി കൃഷ്ണകുമാർ കഥകൾ അവതരിപ്പിച്ചു. മാട്ടുംഗ ബോംബെ കേരളസമാജം ഹാളിൽ നടന്ന പരിപാടിയിൽ അഡ്വ.പി ആർ രാജ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ചർച്ചയിൽ രേഖ രാജ്, സുമേഷ്, മുരളി വട്ടേനാട്ട്, സന്തോഷ് പല്ലശ്ശന, ലിനോദ് വർഗ്ഗീസ്, എം ജി അരുൺ, വിനയൻ കുളത്തൂർ, തുളസി മണിയാർ, ഹരിലാൽ, കെ പി വിനയൻ, രാജ് കുമാർ എന്നിവർ സംസാരിച്ചു. വേദി കൺവീനർ കെ.പി. വിനയൻ നന്ദി പറഞ്ഞു.