കർക്കടക വാവ് ബലി : ഗുരുദേവഗിരിയിൽ വിപുലമായ സൗകര്യങ്ങൾ

0
gurudevgiri vavubali

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ കർക്കടക വാവിനോടനുബന്ധിച്ചുള്ള പിതൃബലിതർപ്പണം ജൂലൈ 24 ന് നടക്കും. പുലർച്ചെ 5 മുതൽ ഗുരുദേവഗിരി മഹാദേവ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ബലിതർപ്പണം ഒരു മണിക്കൂർ വീതമുള്ള ബാച്ചുകളായി 12 മണിവരെ തുടരും. 11 നു പിതൃക്കളുടെ ആത്മശാന്തിക്കായുള്ള തിലസായൂജ്യ ഹോമം നടക്കും. ബലിയിടുന്നതിനുള്ള രസീത് ക്ഷേത്രം കൗണ്ടറിൽനിന്ന് നേരിട്ടോ ഓൺലൈൻ വഴിയോ എടുക്കാവുന്നതാണ്. ദൂരെദിക്കുകളിൽ നിന്നുള്ളവർക്ക് തലേദിവസം ഇവിടെ എത്തി താമസിച്ചു പുലർച്ചെ കുളിച്ചു ബലിയിട്ടു മടങ്ങുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ബലിതർപ്പണത്തിനുശേഷം ലഘു ഭക്ഷണത്തിനുള്ള ഏർപ്പാടും ഉണ്ടായിരിക്കും.
രാമായണ മാസാചരണത്തിന്റെ ഭാഗമായി ജൂലായ് 17 മുതൽ ആഗസ്റ്റ് 16 വരെ എന്നും രാവിലെ ഗണപതി ഹോമം, വിശേഷാൽ അർച്ചന, അഭിഷേകം. തുടർന്ന് രാമായണ പാരായണം. വൈകീട്ട് 7.15 മുതൽ ഭഗവതി സേവ. തുടർന്ന് മഹാപ്രസാദം [അന്നദാനം] എന്നിവ ഉണ്ടായിരിക്കും. ഭക്തർക്ക് അവരവരുടെ നാളുകളിൽ കർക്കടക പൂജ നടത്തുന്നതിനുള്ള സൗകര്യം ചെയ്തിട്ടുണ്ട്. വിവരങ്ങൾക്ക് 7304085880 , 97733 90602 9004143880 , 9892045445
ഓൺലൈൻ ബൂകിംഗിന് 7304085880

Spread the love

Leave a Reply

Your email address will not be published. Required fields are marked *