ദേശീയതല ഫെൻസിങ് മത്സരം നാസിക്കിൽ നടന്നു: കായിക താരങ്ങളെ ആദരിച്ച് NMCA

നാസിക് : ഫെൻസിങ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഫ്.എ.ഐ)യുടെ ആഭിമുഖ്യത്തിൽ നാസിക്കിലെ മീനതായ് തക്കറെ സ്റ്റേഡിയത്തിലെ ഡിവിഷണൽ സ്പോർട്സ് കോംപ്ലക്സിൽ മൂന്നു ദിവസം നീണ്ടു നിന്ന പതിമൂന്നാമത് മിനി, ഏഴാമത് സബ് ജൂനിയർ (ചൈൽഡ്) ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിച്ചു
പരിശീലകൻ പ്രഭുലാഷ് പി.എൽ. ( Kerala Fencing Team Coach) ന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്ന് 33 യുവതാരങ്ങൾ ഈ മത്സരത്തിൽ പങ്കെടുത്തു.
ടീമിന്റെ നാസിക് സന്ദർശനവുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും ഏകോപനവും നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ നൽകി .
ടീമംഗളെയും പരിശീലകനെയും ആദരിക്കുന്നതിനായി NMCAയുടെ ആഭിമുഖ്യത്തിൽ പ്രത്യേക സ്വീകരണച്ചടങ്ങ് സംഘടിപ്പിക്കപ്പെട്ടു.ചടങ്ങിൽ NMCA വർക്കിങ് പ്രസിഡന്റ് ജയപ്രകാശ് നായർ, ജനറൽ സെക്രട്ടറി അനുപ് പുഷ്പഗതൻ ട്രഷറർ രാധാകൃഷ്ണൻ പിള്ള, വൈസ് പ്രസിഡന്റ് കെ.പി.എസ്. നായർ, ജോയിന്റ് സെക്രട്ടറി ശിവൻ സദാശിവൻ തുടങ്ങിയവർ പങ്കെടുത്തു.അഭിനന്ദന ചടങ്ങിൽ മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികളേയും സംഘടന മെഡലുകൾ നൽകി ആദരിച്ചു.