ജൂലൈ 10ന് സംസ്ഥാനത്തെ സ്കൂളുകളിൽ വിജയാഹ്ളാദ ദിനം

തിരുവനന്തപുരം: ജൂലൈ 10ന് സംസ്ഥാനത്തെ സ്കൂളുകളിൽ വിജയാഹ്ളാദ ദിനമായി ആചരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി.
കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നടത്തിയ പഠന നേട്ട സർവ്വേയിൽ ദേശീയ തലത്തിൽ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തിയ സാഹചര്യത്തിലാണ് തീരുമാനം.സർവയിൽ 65.3 പോയിന്റോടെയാണ് കേരളത്തിന്റെ മികച്ച പ്രകടനം. ഇത് അഭിമാനിക്കാവുന്ന നേട്ടമാണെന്നും ഈ മാസം പത്താം തീയതി എല്ലാ സ്കൂളുകളിലും വിജയാഹ്ലാദ ദിനമായി ആചരിക്കുമെന്നും മന്ത്രി അറിയിച്ചു. വിജയാഹ്ലാദ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും.