സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്

0
IMG 20250608 WA0011

തിരുവനന്തപുരം : കേരളത്തിൽ നാളെ ഓൺ ലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക് പ്രഖ്യാപിച്ചു. ഓൺലൈൻ ടാക്സി കമ്പനികൾ ചൂഷണം ചെയ്യുന്നുവെന്നും ഓൺലൈൻ ടാക്സി രംഗത്ത് നിരക്ക് ഏകീകരണം വേണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. ഓൺലൈൻ ടാക്സി കമ്യൂണിറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

 

 

തിങ്കളാഴ്ച രാവിലെ ആറുമുതൽ വൈകുന്നേരം ആറ് വരെയാണ് പണിമുടക്ക് നടത്തുന്നത് . സ്വകാര്യമായി ഓടുന്ന ഓൺലൈൻ ടാക്സി വാഹനങ്ങൾ തടയാനും സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ യൂണിയനുകൾ സമരത്തിൽ പങ്കെടുക്കും. കൊച്ചിയിൽ കളക്ടറേറ്റിന് മുന്നിൽ ടാക്സി തൊഴിലാളികൾ പ്രതിഷേധവും സംഘടിപ്പിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *