കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ പൊതുകിണർ : മരണ കിണറാകരുത്.

0

കൊല്ലം : കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി പതിനാറാം ഡിവിഷനിലെ ഒരു പൊതു കിണറിന്റെ ചിത്രമാണ് മുകളിൽ കാണുന്നത്.  ഈ കിണറിന് ചുറ്റുമായി 4 മോട്ടോറുകൾ പ്രവർത്തിക്കുന്നു. ഈ മോട്ടോറുകൾ ഒന്നും മുനിസിപ്പാലിറ്റി സ്ഥാപിച്ചിട്ടുള്ളതല്ല. സമീപത്തെ ചില വീട്ടുകാർ അവരുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് 300 മുതൽ 400 മീറ്റർ വരെ വൈദ്യുത കേബിളുകൾ വെള്ളത്തിലൂടെയും ഓടയിലൂടെയും കിണറിനു സമീപത്ത് എത്തിച്ചു മോട്ടർ ഘടിപ്പിച്ച് വെള്ളം കൊണ്ടു പോകുന്നത്. നിയമവിരുദ്ധമായി ഈ മോട്ടോറുകൾ പ്രവർത്തിപ്പിക്കുന്നതിന് മുൻസിപ്പാലിറ്റി അധികൃതരോ മറ്റുള്ളവരോ വേണ്ട നടപടി സ്വീകരിച്ചിട്ടില്ല. മഴക്കാലം ആവുമ്പോൾ വൈദ്യുത കേബിളുകൾ വെള്ളത്തിൽ മുങ്ങി കിടക്കും ഈ കേബിളുകൾക്ക് ഏതെങ്കിലും രീതിയിൽ തകരാർ സംഭവിച്ചാൽ വൈദ്യുത പ്രവാഹം വെള്ളത്തിലേക്ക് എത്തുകയും ഈ വെള്ളത്തിൽ പ്രവേശിക്കുന്നവർക്ക് ഷോക്കേറ്റ് മരണം വരെ സംഭവിക്കുവാൻ സാധ്യതയുണ്ട്.

എന്നാൽ മുൻസിപ്പാലിറ്റിയോ, കെഎസ്ഇബി അധികൃതരോ വൈദ്യുത കേബിളുകൾ വെള്ളത്തിൽ നിന്നും മാറ്റുന്നതിനാവശ്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ കീഴിലുള്ള പൊതു കിണറുകളിൽ നിന്നും പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളമെടുക്കുന്നത് നിയമവിരുദ്ധവുമാണ്. ഈ നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തിയാണ് അപകടമാകുന്ന രീതിയിൽ കെ എം എം ൽ ന്റെ റെയിൽവേ പാളത്തിന് അടിയിലൂടെയും വെള്ളം ഒഴുകുന്ന ഓടയിലൂടെയും വൈദ്യുത കേബിളുകൾ കടത്തി വിട്ടിരിക്കുന്നത്. അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെങ്കിൽ വലിയ അപകടങ്ങൾ വരെ സംഭവിക്കാം

Spread the love

Leave a Reply

Your email address will not be published. Required fields are marked *