വന്ദേഭാരത് എക്സ്പ്രസിൽ വാതകചോർച്ച, ട്രെയിൻ ആലുവയിൽ പിടിച്ചിട്ടു.
ആലുവ:തിരുവനന്തപുരത്ത് നിന്നും കാസർകോട് വരെ പോകുന്ന വന്ദേഭാരത് എക്സ്പ്രസിൽ വാതകചോർച്ച. കളമശേരി– ആലുവ സ്റ്റേഷന് ഇടയിൽവച്ചാണ് സി5 കോച്ചിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ട്രെയിൽ ആലുവയിൽ പിടിച്ചിട്ടു. അധികൃതരെത്തി പരിശോധന നടത്തി. പുക ഉയർന്ന ഉടനെ സി5 ബോഗിയിലെ യാത്രക്കാരെ മറ്റൊരു ബോഗിലിയേക്ക് മാറ്റിയതിനാൽ ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായില്ലെന്ന് യാത്രക്കാർ അറിയിച്ചു. പ്രശ്നം പരിഹരിച്ചശേഷം 9.20നു ട്രെയിൻ ആലുവയിൽനിന്ന് പുറപ്പെട്ടു.