മിനി ടെമ്പോ സ്കൂട്ടറിനെ മറികടക്കുന്നതിനിടെ മറ്റൊരു സ്കൂട്ടറിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ എടത്വയിൽ മീൻ കയറ്റിവന്ന മിനി ടെമ്പോ ഇടിച്ച് ബൈക്ക് യാത്രക്കാരനായ എടത്വാ സ്വദേശി രോഹിത് സജീവാണ് മരിച്ചത്. രാവിലെ 8.30 ന് അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ വെട്ടുതോട് വെച്ചാണ് അപകടം ഉണ്ടായത്. അമ്പലപ്പുഴയിൽ നിന്നും മീൻ കയറ്റി വന്ന മിനിടെമ്പോ മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവിൻ്റെ തല തകർന്ന് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
തിരുവല്ല ബിലിവേഴ്സ് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹോസ്പിറ്റൽ ട്രെയിനർ ആണ് രോഹിത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.