വന്ധ്യത ചികിത്സാകേന്ദ്രത്തിന് മുന്നിലെ സ്ഫോടനം:ഒരാൾ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ വന്ധ്യത ചികിത്സാകേന്ദ്രത്തിന് പുറത്ത് സിഫോടനം. പാം സ്ട്രിങ് നഗരത്തിലെ ചികിത്സാ കേന്ദ്രത്തിന് സമീപത്താണ് ബോംബ് സ്ഫോടനം ഉണ്ടായത്. പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.
വന്ധ്യത കേന്ദ്രത്തിന് പുറത്ത് മനുഷ്യ ശരീര ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നതായി സമീപവാസികള്‍ പറഞ്ഞതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.