പാകിസ്ഥാന് ധനസഹായം നല്‍കുന്നത് പുനപരിശോധിക്കാന്‍ അന്താരാഷ്ട്ര നാണയ നിധി

0

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാവുന്ന സാഹചര്യത്തില്‍ പാകിസ്ഥാന് ധനസഹായം നല്‍കുന്നത് പുനപരിശോധിക്കാന്‍ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പാകിസ്ഥാന് സാമ്പത്തിക സഹായം നല്‍കിയതില്‍ അന്താരാഷ്‌ട്ര നാണയനിധിയെ ഇന്ത്യ രൂക്ഷമായി വിമര്‍ശിച്ച സാഹചര്യത്തിലാണ് തീരുമാനം. അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് പാകിസ്ഥാൻ കടം ദുരുപയോഗം ചെയ്യുന്നതിലെ സാധ്യത ഇന്ത്യ ഉയര്‍ത്തിക്കാട്ടിയിരുന്നു. പാകിസ്ഥാൻ ഭീരകതയ്ക്ക് കടം ദുരുപയോഗം ചെയ്യുന്നതിലെ സാധ്യതകള്‍ ഉന്നയിച്ചുകൊണ്ട് കര്‍ശനമായ മേല്‍നോട്ടവും ഉത്തരവാദിത്തവും ഉറപ്പാക്കാൻ ആഗോള ധനകാര്യ സ്ഥാപനത്തോട് ഇന്ത്യ ആവശ്യപ്പെട്ടു.

“ഐഎംഎഫില്‍ നിന്ന് ദീര്‍ഘകാലമായി കടം വാങ്ങുന്ന രാജ്യമാണ് പാകിസ്ഥാൻ. ഐഎംഎഫിൻ്റെ പദ്ധതി വ്യവസ്ഥകൾ നടപ്പാക്കുന്നതിലും പാലിക്കുന്നതിലും പാകിസ്ഥാന് മോശം ട്രാക്ക് റെക്കോര്‍ഡാണ് ഉള്ളത്. കഴിഞ്ഞ 28 വർഷത്തിനിടെ പാകിസ്ഥാന് ഐഎംഎഫിൽ നിന്ന് പണം അനുവദിച്ചിട്ടുണ്ട്. 2019 മുതല്‍ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ, 4 ഐഎംഎഫ് പദ്ധതികൾ നല്‍കിയിരുന്നു. മികച്ച സാമ്പത്തിക നയം നടപ്പിലാക്കിയിരുന്നെങ്കില്‍ പാകിസ്ഥാന് മറ്റൊരു പദ്ധതിക്കായി ഐഎംഎഫിനെ വീണ്ടും സമീപിക്കേണ്ടി വരുമായിരുന്നില്ല. അത്തരമൊരു ട്രാക്ക് റെക്കോർഡുളള പാകിസ്ഥാന്‍റെ കാര്യത്തിൽ ഐഎംഎഫ് പദ്ധതികൾ അനുവദിക്കുന്നത് നിരീക്ഷണത്തെ ചോദ്യം ചെയ്യുന്നതാണ്” ഇന്ത്യ ചൂണ്ടിക്കാട്ടിയതായി ധനമന്ത്രാലയം പ്രസ്‌താവിച്ചു.

“ഒരു സിവിലിയൻ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ പോലും ആഭ്യന്തര രാഷ്ട്രീയത്തിൽ സൈന്യം വലിയ പങ്ക് വഹിക്കുന്നത് തുടരുകയും സമ്പദ്‌വ്യവസ്ഥയിലേക്ക് അതിന്റെ അധികാരങ്ങൾ വ്യാപിപ്പിക്കുകയും ചെയ്യുന്നു.പാകിസ്ഥാനിലെ പ്രത്യേക നിക്ഷേപ കൗൺസിലില്‍ പാക് സൈന്യം പ്രധാന പങ്ക് വഹിക്കുന്നു”. ധനമന്ത്രാലയം കൂട്ടിച്ചേർത്തു. പാകിസ്ഥാന് വായ്‌പ നൽകുന്നതിൽ രാഷ്ട്രീയ പരിഗണനകൾക്ക് പ്രധാന പങ്കുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ആവർത്തിച്ചുള്ള പദ്ധതി അപേക്ഷകളുടെ ഫലമായി, ഇപ്പോൾ തന്നെ പാകിസ്ഥാന്‍റെ കടബാധ്യത വളരെ കൂടുതലാണ്. ഇത് ഐഎംഫിനെ വലിയ കട ബാധ്യതയിലേക്ക് നയിക്കുന്നു. ഭീകരതയ്ക്ക് തുടർച്ചയായി സ്പോൺസർഷിപ്പ് നൽകുന്നത് ആഗോള സമൂഹത്തിന് അപകടകരമായ സന്ദേശം നൽകുന്നുവെന്നും, ഈ നടപടി ആഗോള മൂല്യങ്ങളെ പരിഹസിക്കുന്നതാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *